ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് സുപ്രിം കോടതി

 

മൂവാറ്റുപുഴ:ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു .
ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്നും കോടതി നിര്‍ദേശം നൽകി.ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണം. എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുതെന്ന് ബാങ്കുകളോട് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.ലോക്കറിന്റെ പൂട്ടു പൊളിക്കുന്നത് റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പാലിച്ചു മാത്രം. അല്ലാത്ത നടപടി നിയമവിരുദ്ധം. പൂട്ടു പൊളിക്കും മുന്‍പ് ഇടപാടുകാരനു നോട്ടിസും ന്യായമായ സമയവും നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Back to top button
error: Content is protected !!