പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി ജാമിയ ഇസാനിയ അറബി കോളേജില്‍ ബദര്‍ അനുസ്മരണവും യാത്രയയപ്പ്‌സമ്മേളനവും

പായിപ്ര: പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി ജാമിയ ഇസാനിയ അറബി കോളേജില്‍ ബദര്‍ അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പായിപ്ര ഖാലിദ് ഉസ്താദ് ദുആയോടുകൂടി ആരംഭിച്ച സമ്മേളനം ജാമിയ ഇഹ്‌സാനിയ ചെയര്‍മാന്‍ കെ.കെ നാസറുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജാമിയ ഇസാനിയ പ്രിന്‍സിപ്പല്‍ മുഹമ്മദലി ബാക്കവി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജാമിയ ഇഹ്‌സാനിയ്യ അറബി കോളേജില്‍ നിന്നും മുഖദ്ദസര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എം.എം അബൂബക്കര്‍ ഇഹ്‌സാനിക്കും, സി.എ അഷറഫ് അലി ഇഹ് സാനിക്കുമാണ് പുന്നൊപ്പടി ജമാഅത്ത് പ്രസിഡന്റ് ജനാബ് വി.എം ബഷീര്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇഹ്‌സാനിയ നഗര്‍ നിവാസികള്‍ യാത്രയയപ്പ് നല്‍കിയത്. എസ്എംഎഫ് ജില്ലാ കമ്മിറ്റി മെമ്പര്‍ സലിം പോണാകുടി സ്‌നേഹോപഹാരം കൈമാറി.

Back to top button
error: Content is protected !!