മൂവാറ്റുപുഴ
ഇന്‍ഡ്യ ഏരിയ അവാര്‍ഡിന് അര്‍ഹനായി ബേബി മാത്യു

മൂവാറ്റുപുഴ: വൈസ്മന്‍ ഇന്‍റര്‍നാഷ്ണല്‍ ഇന്‍ഡ്യ ഏരിയയിലെ 2022-23 വര്‍ഷത്തിലെ ഏറ്റവും മികച്ച സോണ്‍ 3യുടെ ലെഫ്റ്റനന്‍റ് റീജിയണല്‍ ഡയറക്ടര്‍ ആയി ബേബി മാത്യുവിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നടന്ന ഇന്‍ഡ്യ ഏരിയ സമ്മേളനത്തില്‍ വച്ച് വൈസ്മെന്‍ ഏരിയ പ്രസിഡന്‍റ് വി.എ.എ. ഷുക്കൂറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ഇടുക്കി ജില്ലയിലേയും, ഏറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വൈസ്മെന്‍ പ്രസ്ഥാനത്തിന്‍റെ മികച്ച സേവന പ്രവര്‍ത്തനത്തിനാണ് അംഗീകാരത്തിന് അര്‍ഹനായത്. മേക്കടമ്പ് കടുവാക്കുഴിയില്‍ കുടുംബാംഗവും വൈസ്മെന്‍സ് ക്ലബ്ബ് മൂവാറ്റുപുഴ ടവേഴ്സ് അംഗവുമാണ് ബേബി മാത്യു.