ആയവന പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു; രണ്ട് ആടുകളെ കടിച്ചുകൊന്നു.

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ആയവന തോട്ടഞ്ചേരി കുരുക്കൂർ സണ്ണി എബ്രഹാമിന്റെ 2 ആടുകളെയാണ് ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. വീടിന് സമീപത്തെ തോട്ടത്തിലായിരുന്നു ആടുകളെ കെട്ടിയിരുന്നത്. ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഇറങ്ങിവന്നെങ്കിലും നായ്ക്കൂട്ടം ആടുകളെ കടിച്ചു കൊന്നിരുന്നു. സണ്ണിയും അയൽക്കാരും കൂടിയാണ് നായ്ക്കളെ ഓടിച്ചത്. ആയവന പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം പതിവായിരിക്കുകയാണ്. കാലാമ്പൂർ തൊട്ടിമലയിൽ ഷിബുവിന്റെ ആടുകളെയും നായ്ക്കൾ കടിച്ചു കൊന്നിരുന്നു. റോഡിലൂടെ നടന്നുപോയ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച തെരുവുനായയെ നാട്ടുകാർ ഓടിക്കുകയായിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് പുറകെ നായ്ക്കൾ ഓടുന്നതും ഇതുവഴി അപകടം ഉണ്ടാകുന്നതും സ്ഥിരം കാഴ്ചയാണ്. തെരുവുനായ ശല്യം രൂക്ഷമാകുന്നതിനാൽ പ്രദേശത്ത് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും, യാത്രക്കാരും പരിഭ്രാന്തിയിലാണ്.

Back to top button
error: Content is protected !!