ആയവനയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി കെട്ടിടം നിര്‍മ്മിയ്ക്കണം :: നിവേദനം നല്‍കി.

മൂവാറ്റുപുഴ : ആയവന പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി കെട്ടിടം നിര്‍മ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണ ജോര്‍ജിന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ടി. രാജന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം.എസ്. ഭാസ്ക്കരന്‍ നായര്‍, പഞ്ചായത്തംഗം ജോസ് പൊട്ടംപുഴ എന്നിവര്‍ നിവേദനം നല്‍കി. ആയവന പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിനേ തുടര്‍ന്ന് പരിമിത സൗകര്യത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ക്ക് വേണ്ടത്ര സേവനം നല്‍കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഡോക്ടറുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും മരുന്ന് വിതരണവും മറ്റ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ ലഭ്യമാക്കണമെങ്കില്‍ പുതിയ കെട്ടിടം കൂടിയേതീരു. സ്വന്തമായി 98 സെന്‍റ് സ്ഥലമുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സംവിധാനങ്ങളൊരുക്കുവാന്‍ പുതിയ കെട്ടിടം നിര്‍മ്മിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

ഫോട്ടോ ……………….

ആയവന പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണ ജോര്‍ജിന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ടി. രാജന്‍റെ നേതൃത്വത്തില്‍ നിവേദനം നല്‍കാനെത്തിയപ്പോള്‍.

Back to top button
error: Content is protected !!