ആയവന പഞ്ചായത്ത് ഓഫീസ് ഇന്നു തുറക്കും

 

മൂവാറ്റുപുഴ: ജീവനക്കാർക്കും പഞ്ചായത്ത് അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന
ആയവന പഞ്ചായത്ത് ഓഫീസ് ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് റെബി ജോസ് അറിയിച്ചു. പഞ്ചായത്ത് ഓഫീസിലെ 2 ജീവനക്കാർക്കും 3 പഞ്ചായത്ത് അംഗങ്ങൾക്കും ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതേതുടർന്ന് മറ്റു ജീവനക്കാരും വാർഡ് അംഗങ്ങളും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധന നടത്തി മറ്റാർക്കും രോഗബാധയില്ലന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്നു മുതൽ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Back to top button
error: Content is protected !!