ആയവന ഗ്രാമപഞ്ചായത്ത് ഓഫീസ് തൽക്കാലികമായി അടച്ചു.

ആയവന ഗ്രാമപഞ്ചായത്ത് ഓഫീസ് തൽക്കാലികമായി അടച്ചു.ആയവന: ആയവന പഞ്ചായത്ത് അംഗത്തിനും, (വാർഡ് മെമ്പർ) പഞ്ചായത്ത് ജീവനക്കാരനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് തൽക്കാലികമായി അടച്ചു. ഇതിനു പുറമെ പഞ്ചായത്തുമായി ബന്ധപ്പെട്ട ഒരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേതുടർന്ന് മുഴുവൻ പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും സ്വയം നീരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചു. ജനങ്ങൾ വിവിധ സേവങ്ങൾക്കായി തൽക്കാലം പഞ്ചായത്തിൽ വരേണ്ടതില്ലന്നും, കഴിയുന്നതും പഞ്ചായത്ത് അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അറിയിച്ചു.നിലവിൽ ആയവന പഞ്ചായത്തിൽ മാത്രം 58 പേരാണ് കോവിഡ് ചികിത്സയിലുള്ളത് .ഇന്ന് മാത്രം 25 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!