ആവോലി വള്ളിക്കട കളരി പരദേവതാ ക്ഷേത്രത്തില്‍ പൊങ്കാല, താലപ്പൊലി, പ്രതിഷ്ഠാദിന മഹോത്സവം

ആവോലി: ആവോലി വള്ളിക്കട കളരി പരദേവതാ ക്ഷേത്രത്തില്‍ പൊങ്കാല, താലപ്പൊലി, പ്രതിഷ്ഠാദിന മഹോത്സവം 14,15,16 തീയതികളില്‍. 14ന് തീയതി രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30വരെ അഖണ്ഡ നാമജപം, വൈകിട്ട് 6.45ന് ദീപാരാധന, 7.15ന് കുട്ടികളുടെ കലാപരിപാടികള്‍, 7.45ന് ദേവി ആര്‍ട്സ് വള്ളിക്കടയുടെ വില്‍പ്പാട്ട്, 8.15 ന് തിരുവാതിര. 15ന് രാവിലെ 9.45 ന് പൊങ്കാല, വൈകിട്ട് 7.00 ന് ദീപാരാധന, 7.15 ന് പ്രഭാഷണം, 8 ന് ലോഗോ ബീറ്റ്സ്, തൊടുപുഴ അവതരിപ്പിക്കുന്ന ഗാനമേള. 16ന് രാവിലെ 7.00 ന് കലശം, തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരി, കാവനാട്ട് മനയുടെ കാര്‍മ്മികത്വത്തില്‍. വൈകിട്ട് 7ന് ശിങ്കാരിമേളങ്ങളുടെ അകമ്പടിയോടെ വര്‍ണശബളമായ താലപ്പൊലി ഘോഷയാത്ര എന്നിവയും നടക്കും.

 

Back to top button
error: Content is protected !!