ആവോലി പഞ്ചായത്തു വൈസ് പ്രസിഡൻ്റായി ജോർജ് തെക്കുംപുറം തെരഞ്ഞെടുക്കപ്പെട്ടു.

 

 

 

വാഴക്കുളം: ആവോലി പഞ്ചായത്തു വൈസ് പ്രസിഡൻ്റായി ജോർജ് തെക്കുംപുറം തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡൻ്റായിരുന്ന അഷ്റഫ് മൊയ്തീൻ മുൻ ധാരണപ്രകാരം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ആറിനെതിരേ എട്ട് വോട്ടുകൾക്കാണ് ഭരണകക്ഷിയായ യുഡിഎഫിലെ ജോർജ് തെക്കുംപുറം വിജയിച്ചത്.

അഷ്റഫ് മൊയ്തീൻ പേരു നിർദേശിക്കുകയും ആൻസമ്മ വിൻസെൻ്റ് പിന്താങ്ങുകയും ചെയ്തു.

എൽഡിഎഫിലെ കെ.കെ ശശി യുടെ പേര് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കു രാജേഷ് പൊന്നും പുരയിടം നിർദ്ദേശിക്കുകയും ഷാജു വടക്കൻ പിന്താങ്ങുകയും ചെയ്തു.തുടർന്നാണ് വോട്ടെടുപ്പ് നടത്തിയത്.

Back to top button
error: Content is protected !!