ആവോലി പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പേവിഷ ബാധയ്ക്കെതിരെ വളര്‍ത്തുനായ്ക്കള്‍ക്കായി പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ നടത്തുന്നു.

 

 

വാഴക്കുളം : ആവോലി പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പേവിഷ ബാധയ്ക്കെതിരെ വളര്‍ത്തുനായ്ക്കള്‍ക്കായി പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ നടത്തുന്നു. 15 രൂപയാണ് ഫീസ്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ക്യാമ്പില്‍ നിന്ന് തന്നെ ലഭിക്കും. ഇന്ന് രാവിലെ സരിത അങ്കണവാടി കിഴക്കേക്കര, 10ന് എച്ച്എം കോളജ് ഗ്രൗണ്ട് രണ്ടാര്‍, 10.30ന് കോട്ടപ്പുറം ടാങ്ക് കവല, 11ന് ചെങ്ങറക്കോളനി പരിസരം, 12ന് പഞ്ചായത്ത് ഓഫീസിന് സമീപം വെറ്ററിനറി സബ് സെന്‍റര്‍, 12.30ന് ആവോലി ഗുരുമന്ദിരം കവല, ഉച്ചകഴിഞ്ഞ് ഒന്നിന് പരീക്കല്‍പീടിക. നാളെ രാവിലെ ഒമ്പതിന് നടുക്കര ഗ്രോട്ടോ, 10ന് ജോര്‍ഡി പൈലി അങ്കണവാടി, 10.30ന് വള്ളിക്കട കളരി പരദേവതാ ക്ഷേത്രപരിസരം, 11.30ന് എലുവിച്ചിറ കോളനി, 12ന് കാവന ക്ലബ്ബ് പരിസരം, 12.30ന് പുളിക്കായത്ത് കടവ്, ഒന്നിന് ഇലവുകുന്നംപുറം എസ്എന്‍ഡിപി ജംഗ്ഷന്‍. 17ന് രാവിലെ ഒമ്പതിന് സെന്‍റ് ആന്‍റണീസ് എല്‍പിഎസ് ഗ്രൗണ്ട്, 10ന് നിര്‍മ്മല കോളജ് ഹോസ്റ്റല്‍ പടി, 11ന് മാവിന്‍ചുവട്, 12ന് അടൂപ്പറമ്പ് എന്നിങ്ങനെയാണ് സമയക്രമീകരണങ്ങള്‍.

Back to top button
error: Content is protected !!