പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നല്‍കുന്നതിനായി അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ലാബിലെ ത്രീഡി പ്രിന്റിംഗ് യൂണിറ്റ് പ്രവര്‍ത്തിപ്പിച്ച് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ശാസ്ത്രലാബ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ സീനിയര്‍ അധ്യാപികയായ മിനിമോള്‍ സയന്‍സ് ലാബിലേക്ക് പരീക്ഷണോപകരണങ്ങള്‍ സംഭാവന ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ സയന്‍സ് ആന്റ് ബയോടെക്‌നോളജി വിഭാഗം ഡയറക്ടര്‍ ഡോ. സേതുലക്ഷ്മി ശാസ്ത്ര ക്ലാസിന് നേതൃത്വം നല്‍കി. അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തന ങ്ങളെക്കുറിച്ച് സ്റ്റാലിന വിശദീകരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍, പ്രധാനാധ്യാപിക ഷൈല കുമാരി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിയാസ് ഖാന്‍, പ്രായിപ്ര പഞ്ചായത്ത് മെമ്പര്‍ നെജി ഷാനവാസ്, പിടിഎ പ്രസിഡന്റ് ഹസീന ആസിഫ്, എസ്എംസി ചെയര്‍മാന്‍ നാസര്‍ ഹമീദ്, ജന്‍ സീന സിയാദ്,ടി.ആര്‍ ഷാജു എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്രപ്രദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പ്രോജക്ടുകള്‍ സന്ദര്‍ശിക്കുവാനായി വിവിധ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളെത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ത്രീഡി പ്രിന്റിംഗ്, ഇലക്ട്രോണിക്‌സ്, ഡിസൈന്‍ തിങ്കിംഗ്, കോഡിംഗ് തുടങ്ങിയ മേഖലകളിലും മറ്റ് സാങ്കേതികവിദ്യാരീതികളിലും മികവ് വികസിപ്പിക്കുന്നതിനാവശ്യമായ പരിശീലനം സ്‌കൂളില്‍ സ്ഥാപിച്ച ടിങ്കറിംഗ് ലാബില്‍ നല്‍കും

 

Back to top button
error: Content is protected !!