തൃ​ക്കാ​രി​യൂ​ർ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര മ​ന്ദി​രം നിര്‍മ്മാണം നി​ല​ച്ചി​ട്ട് വ​ർ​ഷം നാ​ലാ​യി

കോതമംഗലം: തൃക്കാരിയൂര്‍ ആരോഗ്യ ഉപകേന്ദ്ര മന്ദിരം നിര്‍മ്മാണം നിലച്ചിട്ട് നാല് വര്‍ഷം പിന്നിട്ടു. തൃക്കാരിയൂരിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചു തുടങ്ങിയത്. എംഎല്‍എ ഫണ്ടില്‍ നിന്ന് 40 ലക്ഷമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചത്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ നിലച്ചു. തുക തികയാതെ വന്നതാണ് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണം. മിനുക്കുപണികള്‍ ഉള്‍പ്പടെയാണ് അവശേഷിക്കുന്നത്. നാല് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം പുനരാരംഭിക്കുന്നതില്‍ തീരുമാനമായിട്ടില്ല. കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. കെട്ടിട നിര്‍മ്മാണം ആരംഭിച്ചതോടെ ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് വര്‍ഷങ്ങളായി നിലച്ചത്. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള വാക്‌സിനേഷന്‍ ഉള്‍പ്പടെ മറ്റിടങ്ങളിലാണ് ഇപ്പോള്‍ ക്രമീകരിക്കുന്നത്. ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനാരംഭിക്കണമെന്നും കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

 

Back to top button
error: Content is protected !!