പാ​ല​ക്കു​ഴ​യി​ൽ നി​യ​ന്ത്ര​ണം​ നഷ്ടപ്പെ കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്

പാലക്കുഴ: എംസി റോഡ് വടക്കന്‍ പാലക്കുഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. പത്തനംതിട്ട മനയത്ത് കൗസല്യ സുഭാഷ് (70), ഹര്‍ഷ (36), അതിരുങ്കല്‍ ജയവിലാസത്തില്‍ ടി.വി. ജയന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന കാര്‍ വടക്കന്‍ പാലക്കുഴ ഒലിയാംകുന്ന് ബാബുവിന്റെ വീടിന്റെ മതിലിലേക്കാണ് ഇടിച്ച് കയറിയത്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!