തമ്മാനിമറ്റം റോഡില്‍ മൂന്ന് സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോലഞ്ചേരി: തമ്മാനിമറ്റം റോഡില്‍ മൂന്ന് സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് സമീപ വാസികള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലുംനടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. പൈപ്പ് പൊട്ടിയത് മൂലം ഇവിടെ റോഡും തകര്‍ന്നിട്ടുണ്ട്. ആലയ്ക്കപ്പടിക്ക് സമീപം രണ്ട് സ്ഥലത്തും, തമ്മാനിമറ്റം സ്‌കൂളിന് മുന്നിലുമാണ് പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്. പൈപ്പ് നന്നാക്കി കുടിവെള്ള ചോര്‍ച്ചക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!