ആവോലി പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ പദ്ധതിയുടെ ഭാഗമായി സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ആവോലി ജെ.ജെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ദീപ്തി ബാലകൃഷ്ണന്‍, ദീപകുമാര്‍ എന്നിവര്‍ ഉപകരണ നിര്‍ണയം നടത്തി. 4 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത. ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള പഞ്ചായത്തിന്റെ ആദ്യ ചുവടുവെയ്പ്പാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. മുപ്പതോളം ഗുണഭോക്താക്കള്‍ ക്യാമ്പില്‍ ഉപകരണ നിര്‍ണയം നടത്തി. ഇവര്‍ക്കുള്ള ഉപകരണങ്ങള്‍ പിന്നീട് വിതരണം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെഫാന്‍ വി.എസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു ജോര്‍ജ്, വാര്‍ഡ് മെമ്പര്‍മാരായ ബിജു, അഷറഫ് മൊയ്തീന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അമ്പിളി അഗസ്റ്റിന്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!