ആശ്രയം യുഎഇ ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

അജ്മാന്‍:ആശ്രയം യുഎഇ ഖല്‍ബിലെ ഈദ് 2024 എന്ന പേരില്‍ ഈദ് ആഘോഷ പരിപാടികള്‍ സംഘചിപ്പിച്ചു. അജ്മാന്‍ റിയല്‍ സെന്ററില്‍ നടന്ന ചടങ്ങ് ലോക കേരള സഭാ അംഗം യഅനുര മത്തായി ഉദ്ഘാടനം ചെയ്തു. ആശ്രയം പ്രസിഡന്റ് റഷീദ് കോട്ടയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര മുഖ്യാതിഥിയായി.ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും നിസാര്‍ തളങ്കര നിര്‍വഹിച്ചു. ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായില്‍ റാവുത്തര്‍,സുനില്‍ പോള്‍, നെജി ജെയിംസ്,ആനന്ദ് ജിജി, ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ സമീര്‍ പൂക്കുഴി,ഷിയാസ് ഹസ്സന്‍, ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീന്‍ നെടുമണ്ണില്‍ ചാനല്‍ ഫൈവ് പ്ലസ് എം.ഡി നാസര്‍ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി, ജനറല്‍ കണ്‍വീനര്‍ അനില്‍കുമാര്‍, ആശ്രയം സെക്രട്ടറി ദീപു തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിതിന്‍ റോയിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും, ആശ്രയം ലേഡീസ് വിംഗ് അണിയിച്ചൊരുക്കിയ ഡാന്‍സ്, ഒപ്പന എന്നിവയും അരങ്ങേറി. ഒരു മാസം നീണ്ടു നിന്ന റമദാന്‍ ക്വിസ് മത്സരങ്ങളുടെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ് മാസ്റ്റര്‍മാരായ അജാസ് അപ്പാടത്ത്, ബേനസീര്‍ സെഹ്‌റിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരിപാടികള്‍ക്ക് ജിമ്മികുര്യന്‍, ഷാജഹാന്‍ ഹസൈനാര്‍, ട്വിങ്കിള്‍ വര്‍ഗീസ് ,അഭിലാഷ് ജോര്‍ജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോന്‍ ,ബോബിന്‍ സ്‌കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈര്‍ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫല്‍ ,അനില്‍ മാത്യു,മെല്‍ബി ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!