അശമന്നൂരും പുല്ലുവഴിയിലും സന്ദർശനം നടത്തി എൽദോസ് കുന്നപ്പിള്ളി

 

പെരുമ്പാവൂർ : ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ദിവസമായ ഇന്ന് രായമംഗലം പഞ്ചായത്തിലെ പുല്ലുവഴിലും അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലിയിലുമാണ്
എൽദോസ് കുന്നപ്പള്ളി പ്രചരണത്തിനായി എത്തിയത്. രാവിലെ പുല്ലുവഴി സെന്റ് തോമസ് കത്തോലിക്ക പള്ളി സന്ദർശിച്ചശേഷം പുല്ലുവഴി എഫ്സിസി കോൺവെന്റിലും അസീസി സദനും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. മുക്കാൽ മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് യു. ഡി. എഫ് സ്ഥാനാർത്ഥി മടങ്ങിയത്. എഫ്സിസി കോൺവെന്റിൽ സിസ്റ്റർമാർ എൽദോസ് കുന്നപ്പിള്ളിയെ സ്വീകരിച്ചു. സാൻജോ നഴ്സിങ് കോളേജിലെത്തി വിദ്യാർത്ഥിനികളോട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷം 95 വയസ്സുള്ള മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ. പി പൗലോസിന്റെ ഭവനത്തിൽ എത്തി അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ ശേഷമാണ് എൽദോസ് കുന്നപ്പിള്ളി പുല്ലുവഴിയിൽ നിന്ന് മടങ്ങിയത്. മനയ്ക്കപ്പടിയിലെ മരണ വീട്ടിലും ഇതിനിടെ എൽദോസ് കുന്നപ്പിള്ളി എത്തി.

തുടർന്ന് പെരുമ്പാവൂർ വൈഎംസിഎ ഹാളിൽ ഉപഭോക്തൃ സംരക്ഷണ വേദിയുടെ ചടങ്ങിൽ പങ്കെടുത്തശേഷം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിലും യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തു. ഇതിന് ശേഷം അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലിയിൽ എത്തി വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഇവിടെ രണ്ട് മണിക്കൂറോളം ചെലവഴിച്ചതിന് ശേഷം മഹിള കോൺഗ്രസ്‌ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത ശേഷം വൈകിട്ട് പെരുമ്പാവൂരിൽ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തു. തുടർന്ന് പ്രധാന നേതാക്കളുമായി ആശയ വിനിമയം നടത്തിയ ശേഷം ഫോണിലൂടെയും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കെ. എസ്. യു യോഗത്തിൽ പങ്കെടുത്ത എൽദോസ് കുന്നപ്പിള്ളി പ്രധാന നേതാക്കളുമായി തെരഞ്ഞെടുപ്പ് അവലോകനം നടത്തി.

 

Back to top button
error: Content is protected !!