ആരക്കുഴ വില്ലേജ് ഓഫീസിന് മുമ്പിൽ യുഡിഎഫ് ധർണ്ണ ഇന്ന്

ആരക്കുഴ: വില്ലേജ് ഓഫീസിനു മുമ്പിൽ യുഡിഎഫ് നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന് ധർണ്ണ നടത്തുമെന്ന് ആരക്കുഴ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പോള്‍ ലൂയിസ് പാലമൂട്ടില്‍ അറിയിച്ചു. കണ്ണങ്ങാടിയിൽ ആരംഭിക്കാനിരുന്ന കർഷക ഓപ്പൺ മാർക്കറ്റ് നിർമാണം നിർത്തിവച്ചതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്. ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി 15 ലക്ഷം ചെലവിൽ കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനാണ് പദ്ധതി തുടങ്ങിയത്. കണ്ണങ്ങാടിയിലെ പഞ്ചായത്ത് സ്ഥലത്തുണ്ടായിരുന്ന ചിറ നേരത്തേ പഞ്ചായത്ത് സ്റ്റേഡിയമാക്കി മാറ്റിയിരുന്നതാണ്. സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള കെട്ടിടത്തിൽ വനിതാ വിപണന കേന്ദ്രമുൾപ്പെടെ പ്രവർത്തിക്കുന്നുമുണ്ട്. എന്നാല്‍ വിശദീകരണം പോലും ചോദിക്കാതെ നിർമാണ പ്രവര്‍ത്തനങ്ങൾക്ക് റവന്യൂ വകുപ്പ് ഇപ്പോൾ നിരോധന ഉത്തരവ് നല്‍കുകയായിരുന്നെന്നും ഈ മാസം പണി പൂര്‍ത്തിയാക്കാനാവാതെ 15 ലക്ഷം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റി ചെയർമാൻ ആരോപിച്ചു.

Back to top button
error: Content is protected !!