അരയൻങ്കാവിൽ ടാങ്കർ ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.

 

മൂവാറ്റുപുഴ:അരയൻകാവ് ടാങ്കർ ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരയൻകാവ് വെളുത്താംകുന്ന് വടക്കേകുന്നേൽ രമേശൻ മകൻ ജ്യോതിഷ് രമേശ് (24) ആണ് മരിച്ചത്. നീർപ്പാറ സെൻ്റ്. ജോർജ്ജ് ആശുപത്രിക്കു മുൻപിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തു നിന്നെത്തിയ ബൈക്ക് വളവിൽ വച്ച് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അമ്മ: സജിത
സഹോദരൻ: ജിഷ്ണു

Back to top button
error: Content is protected !!