ആരക്കുഴ സര്‍വീസ് സഹകരണ ബാങ്ക് ഓണ ചന്ത ആരംഭിച്ചു

ആരക്കുഴ: ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുക കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണി ആരക്കുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിത്യോപയോഗസാധനങ്ങള്‍ സബ്സിഡി നിരക്കിലും നോണ്‍ സബ്സിഡി സാധനങ്ങള്‍ പത്ത് മുതല്‍ നാല്പത് ശതമാനം വിലകുറവിലും ആരക്കുഴ മാളിക പീടികയിലെ ബാങ്ക് കെട്ടിടത്തില്‍ നിന്നും ലഭിക്കും. ബാങ്ക് പ്രസിഡന്റ് ടോമി വള്ളമറ്റം ഓണ ചന്ത ഉദ്ഘാടനം ചെയ്തു, ഭരണസമിതിയംഗങ്ങള്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, ബാലകൃഷ്ണന്‍ പുന്നക്കുഴിയില്‍, ജോളി ചിറ്റേത്ത്, മാത്യു അയ്യംകോലില്‍, സാന്ദ്ര കെന്നഡി, അജി കെ.വി, ലിജി ജോമി, സെക്രട്ടറി സിബി മാത്യു എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!