ആരക്കുഴ പഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറിയില്‍ നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ നാളെ തുടങ്ങും.

മൂവാറ്റുപുഴ : ആരക്കുഴ പഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറിയില്‍ നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ നാളെ തുടങ്ങും. നാളെ രാവിലെ 10ന് പെരുമ്പല്ലൂര്‍ സൂപ്പര്‍ സോണിക് കമ്പനിക്ക് സമീപം, 10.30ന് പെരിങ്ങഴ നെല്ലൂര്‍ കവല, 11ന് പെരിങ്ങഴ പള്ളിത്താഴം, 11.30ന് മഴുവഞ്ചേരി ജംഗ്ഷന്‍, ഉച്ചയ്ക് 12ന് പെരുമ്പല്ലൂര്‍ സൗത്ത്, 12.30ന് കണ്ണങ്ങാടി, ഉച്ചകഴിഞ്ഞ് ഒന്നിന് പെരുമ്പല്ലൂര്‍ പി.ഒ. ജംഗ്ഷന്‍, 1.30ന് കണ്ണാത്തുകുഴി പീടികയ്ക്ക് സമീപം. 24ന് രാവിലെ 10ന് കടുക്കാസിറ്റി, 10.30ന് കൊളമ്പ പാലാമല ജംഗ്ഷന്‍, 11ന് പഞ്ചായത്ത് എല്‍പി സ്കൂള്‍, 11.30ന് കൊന്നാനിക്കാട്ട് ജോസിന്‍റെ വീടിന് സമീപം, ഉച്ചയ്ക്ക് 12ന് മുല്ലപ്പടി, 12.30ന് ആരക്കുഴ പള്ളിത്താഴം. 27ന് രാവിലെ 10.30ന് മീങ്കുന്നം ജവഹര്‍ കോളനി, 11ന് ആറൂര്‍ കോളനി, 11.30ന് ചാഞ്ചാപ്പാറ, ഉച്ചയ്ക്ക് 12ന് ചാന്ത്യം കവല, 12.30ന് പൊട്ടന്‍മല ഭാഗം. 28ന് രാവിലെ 10ന് കല്ലോലിക്കത്താഴം, 10.30ന് ചേലപ്പുഴ ഭാഗം, 11ന് കുടിയിട ഭാഗം, 11.30ന് മാറിക കവല, ഉച്ചയ്ക് 12ന് തോട്ടക്കര പള്ളിത്താഴം, 12.30ന് മേമടങ്ങ് പി.ഒ, ഒന്നിന് തെന്നാന ജോയിയുടെ വീടിന് സമീപം, 1.30ന് കുളത്തൂര്‍ പീടികയ്ക്ക് സമീപം, രണ്ടിന് പുതുശേരി പുരുഷോത്തമന്‍ നായരുടെ വീടിന് സമീപം. നായ ഒന്നിന് രജിസ്ട്രേഷന്‍ ഫീസ് 15 രൂപ വാക്സിന്‍ വില അടയ്ക്കണം.

 

Back to top button
error: Content is protected !!