ആരക്കുഴ പാഴൂർ തോമസിന്റെ മകൻ മാർട്ടിൻ (26)നിര്യാതനായി.

 

മൂവാറ്റുപുഴ: കുവൈറ്റ് മലയാളിയും അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ദേവാലയത്തിലെ ശുശ്രൂഷകനുമായിരുന്ന തോംസണ്‍ പാഴൂരിന്റെ മകന്‍ മാര്‍ട്ടിന്‍ തോംസണ്‍(26) നിര്യാതനായി.ബാംഗ്ലൂരില്‍ നിന്നും എഞ്ചീനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ മാര്‍ട്ടിന്‍ കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കാരിത്താസില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് ആരക്കുഴ സെന്റ് മേരീസ് ഫോറോന പള്ളിയില്‍ നടക്കും.മാതാവ് മോളി കിഴക്കേപാലിയത്തില്‍ കുവൈറ്റ് അല്‍സലാം ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മാതാപിതാക്കള്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തിയത് അടുത്തിടെയാണ്. എസ്എംസിഎ കുവൈറ്റ് അംഗവും ബാലദീപ്തിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു അന്തരിച്ച യുവാവ്.സഹോദരന്‍ – മില്‍ട്ടന്‍ തോമസ്

Back to top button
error: Content is protected !!