ആരക്കുഴ പഞ്ചായത്തിന്റെ തൊഴില്‍സഭ വ്യാഴാഴ്ച

ആരക്കുഴ: പഞ്ചായത്തിന്റെ തൊഴില്‍സഭ വ്യാഴാഴ്ച നടക്കും.1 മുതല്‍ 7 വരെയുള്ള വാര്‍ഡുകളിലെ തൊഴില്‍സഭ 10.30നും, 8 മുതല്‍ 13 വരെയുള്ള വാര്‍ഡുകളിലെ 2 നും നടക്കും. പണ്ടപ്പിള്ളി മാര്‍ക്കറ്റ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ അധ്യക്ഷത വഹിക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, തൊഴിലന്വേഷിക്കുന്ന 18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ജാലകം ഡിഡബ്യുഎംഎസ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും, അല്ലാത്തവര്‍ക്കും പങ്കെടുക്കാം.

Back to top button
error: Content is protected !!