ആവോലി ഫെസ്റ്റിന് തുടക്കമായി

ആവോലി: പഞ്ചായത്തും, മൂവാറ്റുപുഴ നിര്‍മ്മലകോളേജ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ആവോലി ഫെസ്റ്റ് 2കെ24ന് ആനിക്കാട് ചിറപ്പടിയില്‍ തുടക്കം കുറിച്ചു. ഫെബ്രുവരി 1മുതല്‍ 4വരെ ഒരുക്കിയിരിക്കുന്ന ഫെസ്റ്റിന്റെയും, ആനിക്കാട് ചിറയ്ക്ക് സമീപമായി നവീകരിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഉദ്ഘാടനം മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷണന്‍, മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം, ബ്ലോക്ക് മെമ്പര്‍ സിബിള്‍ സാബു, നിര്‍മ്മല കോളേജ് പ്രിന്‍സിപ്പല്‍ കെ.വി തോമസ്, മനോജ് തിരുവമ്ലാവില്‍ ഇല്ലം, അഡ്വ. ഷാജു വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്മിത, വാര്‍ഡ് മെമ്പര്‍മാരായ ഷഫാന്‍ വി.എസ്, ആന്‍സമ്മ വിന്‍സന്റ്, അഷറഫ് മൊയ്തീന്‍,ശ്രീനി വേണു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാല് ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം ബോട്ടിംഗും, കുടുംബശ്രീ അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും, ഭിന്നശേഷിക്കാരുടെയും വിവിധ കലാപരിപാടികളും, ഗാനമേള, മെഗാഷോ, നാടന്‍പാട്ട്, ഡി.ജെ എന്നിവയും ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

 

Back to top button
error: Content is protected !!