കോലഞ്ചേരി

അനുസ്മരണ സമ്മേളനം നടത്തി

സജോ സക്കറിയ ആന്‍ഡ്രൂസ് കോലഞ്ചേരി

കോലഞ്ചേരി :കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താമാരുടെ അനുസ്മരണ സമ്മേളനം നടത്തി. രണ്ടു മെത്രാപ്പോലീത്തമാരും മാനുഷികമായി രണ്ട് സ്വഭാവമുള്ളവരായിരുന്നുവെങ്കിലും യേശുക്രിസ്തുവുമായുള്ള സ്‌നേഹ ബന്ധത്താല്‍ കരുണയുടെ നിറകുടങ്ങളായിരുന്നു ഇരുവരും എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സന്ദര്‍ഭത്തിനൊത്ത് നിലവാരത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്ക് കഴിവുണ്ടായിരുന്നുവെന്നും ഇരുകരയും മെത്തി നിറഞ്ഞൊഴുകുന്ന നദിക്ക് സമാനമായ ഒരു പ്രവാഹമായിരുന്നു ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയെന്നും ഉദ്ഘാടന പ്രാസംഗകന്‍ കൂട്ടി ചേര്‍ത്തു. ഫാ: ഡോ: റെജി മാത്യൂസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.കോലഞ്ചേരി മെഡിക്കല്‍ കോളജ് സി.ഇ.ഒ ജോയ് പി.ജേക്കബ്, ഫാ. ബി.സിബിമോന്‍, തുടങ്ങിയവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്കി. ഓര്‍ഗനൈസിംഗ് സെക്രട്ടറി സണ്ണി കെ. പീറ്റര്‍ , അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ പി.വി.തോമസ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ: കെ.കെ.ദിവാകര്‍ ,മെഡിക്കല്‍ മിഷന്‍ ചാപ്ലിന്‍ ഫാ:ജോണ്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!