മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനിരിക്കെ മാ​റാ​ടി​യി​ൽ സാമൂഹ്യവിരുദ്ധര്‍ മാ​ലി​ന്യം ത​ള്ളി

മൂവാറ്റുപുഴ: മാലിന്യമുക്ത പഞ്ചായത്തായി മാറാടിയെ പ്രഖ്യാപിക്കാനിരിക്കെ സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളി. കഴിഞ്ഞ ദിവസം രാത്രി കായനാട് മറ്റേപ്പാടം പുഴയോട് ചേര്‍ന്നുള്ള ഭാഗത്താണ് ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളിയത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മാലിന്യം തള്ളിയ വാഹനത്തെക്കുറിച്ച് വിവരങ്ങളും പഞ്ചായത്തിന് ലഭിച്ചു. ഇതേതുടര്‍ന്ന് വാഹന ഉടമയില്‍നിന്ന് 25000 രൂപ പഞ്ചായത്ത് പിഴയായി ഈടാക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ തള്ളിയിട്ടുള്ള കമ്പനി മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു.

 

Back to top button
error: Content is protected !!