ലഹരിക്കെതിരെ ബോധവൽക്കരണവുമായി ‘ചിരാത് 2021’

 

മൂവാറ്റുപുഴ: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിരാത് 2021 എന്ന പേരിൽ വാരാചരണത്തിന് തുടക്കമായി. സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സിന്റെ (എസ്.വി.സി.) നേതൃത്വത്തിലാണ് ബോധവൽക്കരണ പദ്ധതി നടപ്പിലാക്കുന്നത്. ചിത്രരചന മത്സരം, ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസ്സ്, ഹ്രസ്വ ചിത്ര പ്രദർശനം, ലഘു ലേഖ വിതരണം തുടങ്ങിയ പരിപാടികളാണ് 7 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എറണാകുളം റൂറൽ ജില്ലയുടെ വാരാചരണം പ്രശസ്ത മലയാള സിനിമ താരം കുമാരി സഞ്ജന സാജൻ ഉത്ഘാടനം ചെയ്തു. എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ നർകോട്ടിക് ഡി.വൈ.എസ്.പി. മധു ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.പി.സി. അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി. എസ്., അധ്യാപക കോർഡിനേറ്റർ അനൂബ് ജോണ്, എസ്.വി.സി. റേഞ്ച് കോർഡിനേറ്റർ ഗോകുൽ കൃഷ്ണ എസ്., കിരൺ എൽദോ, ആൽഫ്രഡ്‌ ആന്റോ ജേക്കബ്, അപർണ മനോജ്, സാദിക സെൽവൻ, പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ലഹരിക്കെതിരെ നടത്തിയ ബോധവൽക്കരണ ക്ലാസിന് രാമമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ശിവകുമാർ എസ്. നേതൃത്വം നൽകി. ജില്ലയിലെ 34 എസ്.പി.സി. സ്കൂളുകളിൽ നിന്നു കേഡറ്റുകൾ ക്ലാസ്സിൽ പങ്കെടുത്തു.

Back to top button
error: Content is protected !!