വെളിയനാട് സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ മോഡല്‍ പാര്‍ലമെന്റ്

പിറവം: കേരള സര്‍ക്കാരിന്റെ ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തില്‍ വെളിയനാട് സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഡല്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രമാദേവി കെ.എം മോഡല്‍ പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്തു. എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സാലി പീറ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അച്ചന്‍കുഞ്ഞ് പി.സി, സീനിയര്‍ അസിസ്റ്റന്റ് ശ്രീ സജി ഫിലിപ്പ് സ്‌കൂള്‍ തല മോഡല്‍ പാര്‍ലമെന്റ് കോര്‍ഡിനേറ്റര്‍മാരായ. രജനി പി കെ, അനൂപ് ജോണ്‍, ദീപു, പ്രീജിത് ഒ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ 52 ഹൈസ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, അധ്യാപകരും മോഡല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!