അനുസ്മരണ യോഗം നടത്തി

വാളകം: വാളകം എം എസ് എച്ച് എസ് 1995 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂട് അകാലത്തിൽ മരണപ്പെട്ട സഹപാഠി രാജീവിന്റെ അനുസ്മരണയോഗം നടത്തി. വാളകം മിൽമ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണയോഗത്തിൽ ഓർമ്മക്കൂട് പ്രസിഡന്റ് ബേസിൽ പോൾ അധ്യക്ഷത വഹിച്ചു. വാളകം മാർ സ്റ്റീഫൻ ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ് അന്നമ്മ വർഗ്ഗീസ് അനുസ്മരണ പ്രസംഗം നടത്തി. ഓർമ്മക്കൂട് സെക്രട്ടറി ബിജീഷ് ശ്രീധർ സ്വാഗതവും ഓർമ്മക്കൂട് ട്രഷറർ ഷൈനി റെജി നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!