ലോറിയിടിച്ച് കാൽനടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

 

 

മൂവാറ്റുപുഴ :ലോറിയിടിച്ച് കാൽനടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.പശ്ചിമബംഗാൾ മൂർഷിദബാദ് സ്വദേശി ജനറുൾ നൂറിസം(32)ആണ് മരിച്ചത്.വ്യാഴാഴ്ച്ച രാത്രി ഏഴോടെ കദളിക്കാടിനു സമീപമായിരുന്നു അപകടം.മൂവാറ്റുപുഴ ഭാഗത്തേക്ക് എത്തിയ ലോറി ഇയാളെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു.നിർത്താതെപ്പോയ ലോറി വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തിൽ പരിക്കേറ്റ ജനറുളിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെട്ടിടനിർമ്മാണ തൊഴിലാളിയായ പച്ചക്കറി വാങ്ങാൻ പോകുമ്പോളായിരുന്നു അപകമുണ്ടായത്.മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്ന് വിട്ടുകൊടുക്കും.

Back to top button
error: Content is protected !!