വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ അന്താരാഷ്ട്ര ശില്‍പ്പശാല സംഘടിപ്പിച്ചു

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശില്‍പ്പശാല ‘സ്പിന്‍ 2കെ24’ സംഘടിപ്പിച്ചു. കോളേജ് മാനേജര്‍ മോണ്‍.ഡോ.പയസ് മലേക്കണ്ടത്തില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടര്‍ ഫാ. ഡോ.പോള്‍ പാറത്താഴം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലാത്വിയ റ്റൂറിബ യൂണിവേഴ്സിറ്റിയിലെ ഡോ.രശ്മി എ.ജി മുഖ്യപ്രഭാഷണം നടത്തി. തായ്ലന്റ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോ.ജോയല്‍ ഗക്വായയും, പൂന ബാലാജി യൂണിവേഴ്സിറ്റിയിലെ ശര്‍മ്മിലി ബാനികും ശില്‍പശാല നയിച്ചു. പ്രവേശനപരീക്ഷയായ ഗെയ്റ്റ് 2024ല്‍ ദേശീയ തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ അലന്‍ ഡി.ആണ്ടൂരിനെ ചടങ്ങില്‍ അനുമോദിച്ചു. ഇന്ത്യയിലെയും വിദേശത്തെയും വിവിധ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും ഗവേഷണവിദ്യാര്‍ത്ഥികളും ശില്‍പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സോമി പി.മാത്യു, വകുപ്പ് മേധാവി അമല്‍ ഓസ്റ്റിന്‍,അന്താരാഷ്ട്ര ശില്‍പ്പശാല സംഘാടക ഡോ. ശാരിക എസ്. എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!