ആംആദ്മി പാര്‍ട്ടി ആരക്കുഴ ഓഫീസിന്റെ ഉദ്ഘാടനം നടത്തി

ആരക്കുഴ: ആംആദ്മി പാര്‍ട്ടി ആരക്കുഴ ഓഫീസിന്റെ ഉദ്ഘാടനവും 3-ാം വാര്‍ഡ് കുടുംബ സംഗമവും, വോളന്റീര്‍ മാപ്പിങ്ങും നടത്തി. എറണാകുളം ജില്ലാ കണ്‍വീനര്‍സാജു പോള്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരക്കുഴ പഞ്ചായത്ത് കണ്‍വീനര്‍ ജോര്‍ജ് കെ എം അധ്യക്ഷത വഹിച്ചു. ജോസ് കളപ്പുര സ്വാഗതം ആശംസിച്ചു. ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ സാജു പോള്‍ ഓഫീസ് ഉദ്ഘാടന പ്രസംഗവും മണ്ഡലം കണ്‍വീനര്‍ ഡോ രവീന്ദ്രനാഥ് കമ്മത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി എല്‍ദോ പീറ്റര്‍ പഴയപ്രവര്‍ത്തകരെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം സലിം എം.എം, നൗഷാദ് രണ്ടാര്‍കര, സണ്ണി ജോര്‍ജ്, മണ്ഡലം സെക്രട്ടറി സലിം പി.എം, മണ്ഡലം ട്രഷറര്‍ ജോസി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!