പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നവീകരിച്ച സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നടത്തി

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നവീകരിച്ച മൂന്ന് സ്മാര്‍ട്ട് അങ്കണവാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിഎഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022 – 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് സ്മാര്‍ട് ആക്കിയ ഏഴാം വാര്‍ഡില്‍ പുതകുളം 67 – നമ്പര്‍ അങ്കണവാടി, ഒന്‍പതാം വാര്‍ഡില്‍ ഞാറക്കാട് 64 – നമ്പര്‍ അങ്കണവാടി , പതിനൊന്നാം വാര്‍ഡില്‍ കടവൂര്‍ സൗത്ത് 74 – നമ്പര്‍ അങ്കണവാടി എന്നിവയാണ് നാടിന് സമര്‍പ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ഷിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനിസ് ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം നിസ മോള്‍ ഇസ്മായില്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മിന്‍സി ഷാജി, നൈസ് എല്‍ദോ, അംഗങ്ങളായ സീമ സിബി, സാറാമ്മ പൗലോസ്,സുബി ഷൈന്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ലീവ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!