കൊച്ചിക്രൈം

ആലുവയില്‍ രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

ആലുവ: ആലുവയില്‍ രണ്ട് മോഷ്ടാക്കള്‍ പിടിയില്‍. എരുമത്തല പുഷ്പനഗര്‍ കുന്നത്ത് രഞ്ജിഷ് രാജു (24) കുട്ടമശേരി വെളിയത്ത് പാരപ്പിള്ളി ജയന്‍ (42) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് രഞ്ജിഷ്മോഷ്ടിച്ചത്. നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ നിലയില്‍ ബൈക്ക് ഇയാളില്‍ നിന്ന് കണ്ടെടുത്തു. പാലക്കാട് സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുള്ള കടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചതിനാണ് ജയനെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ ശാസ്ത്രിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എ.എസ്.ഐമാരായ ജി.എസ് അരുണ്‍, ഏ .എം ഷാഹി, സന്തോഷ് കുമാര്‍,സി.പി. ഒ മാരായ കെ.എം ഷിഹാബ്.മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!