ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ 38-ാം എറണാകുളം ജില്ലാ സമ്മേളനം കോലഞ്ചേരിയില്‍ 

സജോ സക്കറിയ ആന്‍ഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ 38-ാം എറണാകുളം ജില്ലാ സമ്മേളനം കോലഞ്ചേരിയില്‍. പ്രസാദം സെന്ററില്‍ ചൊവ്വാഴ്ച രാവിലെ 8.30ന് ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി തിങ്കളാഴച്ച നടക്കുന്ന പതാക പ്രയാണവും ഇരുചക്ര വാഹനറാലിയും പുത്തന്‍കുരിശ് സബ് ഇന്‍സ്‌പെക്ടര്‍ സാബു കെ.പീറ്റര്‍ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കും. വാഹനറാലി പ്രസാദം സെന്ററില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി കടയിരുപ്പ്, പത്താം മൈല്‍ പുതുപ്പനം വഴി സമ്മേളന നഗരിയില്‍ തിരികെ എത്തിച്ചേരുമ്പോള്‍ ജില്ലാ സെക്രട്ടറി സജി മാര്‍വെല്‍ പതാക ഏറ്റുവാങ്ങും.
ചൊവ്വാഴ്ച രാവിലെ എറണാകുളം ജില്ലയിലെ പതിനാല് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനാഗംങ്ങള്‍ എത്തി രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിക്കും. ഫോട്ടോഗ്രാഫി അനുബന്ധ തൊഴില്‍ ഉപകരണങ്ങളുടെയും നൂതന സങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന ട്രേഡ് ഫെയര്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ആര്‍.എന്‍ പണിക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിന്‍സന്റ് മോണാലിസ മെമ്മോറിയല്‍ ഫോട്ടോഗ്രാഫി മല്‍സരം സ്ട്രീറ്റ് ലൈഫ് എന്ന വിഷയത്തില്‍ നടത്തിയ മത്സരചിത്രങ്ങളുടെ പ്രദര്‍ശനം മുന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് മുണ്ടയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 281 എന്‍ ട്രികളിലായി എഴുന്നൂറോളം ചിത്രങ്ങള്‍ ലഭിച്ചതില്‍ നിന്നും തെരെഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.

മല്‍സര വിജയികള്‍: ഒന്നാം സമ്മാനം: ദിനു ജേക്കബ്, എറണാകുളം, രണ്ടാം സമ്മാനം: ഷീന ചാക്കോ, ആലപ്പുഴ, മൂന്നാം സമ്മാനം: മണി കണ്ഠന്‍ കോലഴി, തൃശ്ശൂര്‍. പ്രോത്സാഹന സമ്മാനം:എ.ബാബു, ഒറ്റപ്പാലം, ജിപ്‌സണ്‍ സിക്കേര, എറണാകുളം റോമി മൈക്കിള്‍, എറണാകുളം
ഷിജു ആന്റണി, കൊല്ലം സിബിന്‍ ബാഹുലേയന്‍, എറണാകുളം എന്നിവര്‍ കരസ്ഥമാക്കി.ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗം അഡ്വ.പി.വി ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഫോട്ടോഗ്രാഫി മത്സര ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തും.

Back to top button
error: Content is protected !!