തെരഞ്ഞെടുപ്പ് രംഗത്ത് പാട്ടുകളിലൂടെ താരമായി പേഴയ്ക്കാപ്പിള്ളി സ്വദേശിനി അല്‍ദ ഖദീജ

മൂവാറ്റുപുഴ: ഭരണ, പ്രതിപക്ഷ കക്ഷികളില്‍പെട്ട 19 സ്ഥാനാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പാട്ടുകള്‍ പാടി താരമായി അല്‍ദ ഖദീജ. പേഴയ്ക്കാപ്പിള്ളി പോക്കളത്ത് ഷിനാജിന്റെയും ജസ്നയുടെയും മകള്‍ അല്‍ദ ഖദീജ സ്ഥാനാര്‍ത്ഥികള്‍ക്കായി പാടിയ പാട്ടുകള്‍ ഇന്ന് സമൂഹമാധ്യമത്തിലടക്കം തരംഗമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മുതല്‍ ആറ്റിങ്ങല്‍ വരെ 19 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി 25ല്‍പരം പാട്ടുകളാണ് ഈ കലാകാരി ആലപിച്ചിട്ടുള്ളത്. അതില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശൈലജക്കും, മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അരുണ്‍കുമാറിനുമായി പാടിയ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കി. മാപ്പിളപ്പാട്ടിന്റെയും സിനിമാ ഗാനത്തിന്റെയും നാടന്‍പാട്ടിന്റെയും ഈണത്തിലാണ് പാട്ടുകള്‍ പാടിയത്. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയിസ് വിന്‍സെന്റിന്റെ ശിഷ്യയാണ്. ഗായകനായ എ.കെ പ്രസാദിന്റെ രചനയിലും സംഗീതസംവിധനത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രചരണ ഗാനങ്ങളാണ് കൂടുതലും ആലപിക്കുന്നത്.രണ്ടുവര്‍ഷമായി സ്‌കൂള്‍ കലോത്സവങ്ങളില്‍ മാപ്പിളപ്പാട്ടിനും, ഉര്‍ദു ഗാനത്തിനും, ലളിതഗാനത്തിനും ഒന്നാം സമ്മാനം നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി

 

Back to top button
error: Content is protected !!