അക്ഷരപഞ്ചകം അക്ഷര പോഷണ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും

പെരുമ്പാവൂര്‍ : നിയോജക മണ്ഡലത്തില്‍ അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍ എ നടപ്പാക്കുന്ന അക്ഷരപഞ്ചകം അക്ഷര പോഷണ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. വൈകിട്ട് 4ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അക്ഷരപഞ്ചകം പദ്ധതി അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും .മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് , സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ് കുമാര്‍ ,ലൈബ്രറി കൗണ്‍സില്‍ ജില്ലാപ്രസിഡന്റ് പി.കെ.സോമന്‍ , താലൂക്ക് പ്രസിഡന്റ് സാജു പോള്‍ എക്‌സ് എം.എല്‍.എ, നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍ , ജില്ലാ ബ്ലോക്ക് പഞ്ചായത്തു ഭരണസാരഥികള്‍ എന്നിവര്‍ പങ്കെടുക്കും.15 ഗ്രന്ഥശാലകള്‍ക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു വാങ്ങിയ 4 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ക്കുള്ള അനുമതിപത്രവും ഒപ്പം നിയോജക മണ്ഡലത്തിലെ എഴുത്തുകാര്‍ക്ക് ശ്രേഷ്ഠ മലയാള പുരസ്‌കാര വിതരണവും നടക്കും

Back to top button
error: Content is protected !!