വിധവയുടെ വീട്ടിലേക്ക് വഴിയൊരുക്കാന്‍ വിട്ടുനല്‍കിയ ഭൂമിയുടെ ആധാരം കൈമാറി

പല്ലാരിമംഗലം: വിധവയുടെ വീട്ടിലേക്ക് വഴിയൊരുക്കാന്‍ പല്ലാരിമംഗലം പഞ്ചായത്തിലേക്ക് വിട്ടുനല്‍കിയ ഭൂമിയുടെ ആധാരം കൈമാറി. സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ കുഞ്ചാട്ട് കെ.എം ബാവുക്കുട്ടി ഹാജിയാണ് ഏഴ് സെന്റ് സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസിന് കൈമാറിയത്. 30 വര്‍ഷമായി വഴി ഒരു സ്വപ്നമായി കഴിഞ്ഞിരുന്ന വിധവയായ അടിവാട് പൊന്നപ്പാലായില്‍ മീരാമ്മയും മകളും താമസിക്കുന്ന വീട്ടിലേക്കാണ് വഴിയൊരുങ്ങുന്നത്. പഞ്ചായത്ത് റോഡില്‍ നിന്നും 80 മീറ്റര്‍ അകലെ ഇഎംഎസ് ഭവന പദ്ധതിയില്‍ വീട് വെച്ചാണ് ഇവര്‍ താമസിക്കുന്നത്. 80 മീറ്റര്‍ നീളത്തില്‍ 12 അടി വീതിയില്‍ മുഴുവന്‍ സ്ഥലവും ബാവുക്കുട്ടി ഹാജി വിട്ടുനല്‍കുകയായിരുന്നു. പല്ലാരിമംഗലം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വഴി നിര്‍മിക്കും.

Back to top button
error: Content is protected !!