ട്വൻ്റി-20 സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശിൻ്റെ പര്യടനം മൂവാറ്റുപുഴയിൽ…

 

മൂവാറ്റുപുഴ:
ശബ്ദ പ്രചാരണത്തിൻ്റെ അവസാന ദിവസമായ ഇന്ന് മൂവാറ്റുപുഴ നഗരഹൃദയത്തിലൂടെയായിരുന്നു ട്വൻ്റി-20 സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശിൻ്റെ പ്രയാണം. രാവിലെ നിർമ്മലാ കോളേജിനു സമീപത്തു നിന്ന് തുറന്ന ജീപ്പിൽ ആരംഭിച്ച കാർ റാലി നഗരത്തിലെ പോസ്റ്റ്‌ ഓഫീസ് കവല, കീച്ചേരിപ്പടി , നെഹ്‌റു പാർക്ക്, കച്ചേരിത്താഴം, വാഴപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് പായിപ്ര കവലയിൽ സമാപിച്ചു.കടന്നു പോകുന്ന വഴികളിലെ വീടുകളിൽ നിന്നും കുട്ടികളും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾ സ്ഥാനാർത്ഥി യോടൊപ്പം സെൽഫി എടുക്കുകയും ചെയ്ത് വലിയ സ്വീകരണമാണ് നൽകിയത്.

Back to top button
error: Content is protected !!