അടിവാട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

അടിവാട് : തൊടുപുഴ അല്‍ – അഹ്‌സര്‍ മെഡിക്കല്‍ കോളേജ് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും അടിവാട് ലൈഫ് കെയര്‍ മിഷ്ന്‍ ആശുപത്രിയുടെയും ആഭിമുഖ്യത്തിലാണ് അടിവാട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. 12 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായാണ് ക്യമ്പ് നടന്നത്. ക്യാമ്പ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അടിവാട് ലൈഫ് കെയര്‍ മിഷ്ന്‍ ആശുപത്രി ട്രസ്റ്റ് ചെയര്‍മാന്‍ കെ എം മക്കാര്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, എം എം അലിയാര്‍, കാസിം സര്‍ഗ്ഗം, എം എ അബ്ദുല്‍ ഖാദര്‍, സിയാദ് വാലി, റ്റി എം അബ്ദുല്‍ ഖാദര്‍, സാദിക്ക് അലി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ ജവഹര്‍ ആര്‍, സലീനാമോള്‍, കെ കെ ഐശ്വര്യ, ശരദ് മോനി, സുലേഖ റാണി, അക്ഷര, ജസ്റ്റിന്‍ ഏലിയാസ്, പി കെ അജ്ഞലി, സുമിതാ, മന്‍ജ്ജു ജോക്കബ്, അന്നാ മേരി മാത്യു, അനു ജിസ്‌മോന്‍, ആര്യാ അശോക്, രമ്യ ജിമ്മി എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വംനല്‍കി

 

Back to top button
error: Content is protected !!