അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.

മൂവാറ്റുപുഴ : പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. 2018ലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ച ഒരു കോടി മുടക്കിയാണ് കെട്ടിടം നിര്‍മ്മിച്ചത്. യോഗത്തില്‍ എംഎല്‍എമാരായ എല്‍ദോ ഏബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിന്നമ്മ ഷൈൻ , വൈസ് പ്രസിഡന്‍റ് സുഭാഷ് കടയ്ക്കോട്, പഞ്ചായത്ത് പ്രസിഡന്‍റ് സാബു പൊതൂര്‍, സ്ഥിരംസമിതി അധ്യക്ഷരായ ജോസി ജോളി, ജാന്‍സി ജോര്‍ജ്, ഒ.പി ബേബി, ബ്ലോക്കംഗങ്ങളായ ബാബു ഐസക്ക്, പായിപ്ര കൃഷ്ണന്‍, ഒ.സി. ഏലിയാസ്, റ്റി.എച്ച്. ബബിത, സ്മിത സിജു, മെഡിക്കല്‍ ഓഫീസര്‍ കെ.ഇ. ജോര്‍ജ്, പഞ്ചായത്തംഗം ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. സഹിത എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ………….
പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കുന്നു.

 

 

മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!