
കോതമംഗലം: വീട്ടമ്മയെ ആക്രമിക്കുന്നത് തടയാന്‍ എത്തിയ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി മുണ്ടയ്ക്കപ്പടി തച്ചു കുടിവീട്ടില്‍ മന്മഥന്‍ (50), അഖില്‍ (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മന്മഥന്‍ വീട്ടമ്മയെയും കുടുംബത്തേയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടമ്മയെയും ഭര്‍ത്താവിനെയും അയല്‍വാസികളായ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി മര്‍ദ്ദനമേറ്റ വീട്ടമ്മയും ഭര്‍ത്താവും കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയി, എസ്.ഐമാരായ ആല്‍ബിന്‍ സണ്ണി, ഷാജി കുര്യാക്കോസ്, എ.എസ് ഐ ദേവസി, എസ്.സി.പി.ഒ സുനില്‍ മാത്യു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ്ചെയ്തു.