ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

പെരുമ്പാവൂര്‍: ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തണ്ടേക്കാട് കിഴക്കന്‍ വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (33) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളി, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെ.എസ്.ഇ.ബി പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് പ്രതി മോഷണം നടത്തിയത്. മോഷ്ട്ടിച്ച സ്‌കൂട്ടറുകള്‍ പോലീസ് കണ്ടെടുത്തു. സ്‌കൂട്ടറുകള്‍ വില്പന നടത്തി ആര്‍ഭാട ജീവിതം നടത്തുന്നതിനാണ് മോഷണം നടത്തിയതെന്ന് ് പ്രതി പോലീസിനോട് പറഞ്ഞു. എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ ജോസി.എം.ജോണ്‍സന്‍ സാബു.കെ.പോള്‍, കെ.എസ്.ബിനോയ്, എസ്.സി.പി.ഒ പി.എ.അബ്ദുല്‍ മനാഫ്, സി.പി.ഒ മാരായ എം.ബി.സുബൈര്‍, ജിഞ്ചു.കെ.മത്തായി, പി.എഫ്.ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

 

 

Back to top button
error: Content is protected !!