അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഴക്കുളം: നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴക്കുളം പാലപ്പിള്ളി തെക്കേലില്‍ ബിജുവിന്റെ ഭാര്യ സുമ (50) ആണ് മരിച്ചത്. സ്മിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് 12 ഓടെയാണ് മരണം സംഭവിച്ചത്.തിങ്കളാഴ്ച രാവിലെ 9 ഓടെ വാഴക്കുളം ആറാം മൈലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറിയാണ് അപകടം നടന്നത്. മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന സുമ ജോലിക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ച്കയറുകായിരുന്നു. സംസ്‌കാരം ബുധനാഴ്ച 12 ന് വീട്ടുവളപ്പില്‍. മകന്‍ പാര്‍ത്ഥസാരദി( പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി).

 

Back to top button
error: Content is protected !!