വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മൂവാറ്റുപുഴ :അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മൂവാറ്റുപുഴ പുളിഞ്ചുവട് ഹോനായി നഗര്‍ പൂനാട്ട് പി.ജെ റിതേഷിന്റെ മകന്‍ ആന്റോണ്‍ റിതേഷ് (20) ആണ് മരിച്ചത്. നിര്‍മ്മല കോളേജ് ബാച്ചിലര്‍ ഓഫ് ടൂറിസം ആന്റ്ട്രാവല്‍ മാനേജ് മെന്റ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ 30ന് രാത്രി 10.30യോടെ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയ്ക്ക് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആന്റോണിനെ ഷോറൂമില്‍നിന്നു പിന്നോട്ടെടുത്ത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് മൂവാറ്റുപുഴയിലെ സ്വാകര്യആശുപത്രിയിലും തുടര്‍ന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടില്‍ആരംഭിക്കുന്നതും തുടര്‍ന്ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍. മാതാവ് സിജി. ആല്‍ഡ്രിന്‍ സഹോദരനാണ്.

Back to top button
error: Content is protected !!