കൂത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

കൂത്താട്ടുകുളം: എംസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിന് സമീപം അടുത്ത ദിവസങ്ങളിലായി ആറ് അപകടങ്ങളാണ് ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ ട്രാക്കിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിന്റെ വശങ്ങളിലെ ചില്ല് തകര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. താമരക്കാട് കുര്യന്‍പിള്ളില്‍ ഡീഹ ജലീല്‍ (30), മകന്‍ റിയാന്‍ റാസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറില്‍ കുട്ടികളടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. പ്രദേശം അപകട മേഖലയായി പ്രഖ്യാപിച്ച് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Back to top button
error: Content is protected !!