
മൂവാറ്റുപുഴ: പായിപ്രയിലുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. വാഴച്ചാലിൽ വി.കെ ബഷീർ (69) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി 6 ഓടെ സബൈൻ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്.റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ പിന്നാലെ ബൈക്കുമായി എത്തിയ ബഷീറിനെ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബഷീർ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലും, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച രാത്രി 12 ഓടെ മരണം സംഭവിക്കുകയായിരുന്നു.അപകടത്തിൽ മരിച്ച ബഷീർ റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. ഖബറടക്കം നടത്തി. ഭാര്യ: സൽമ, പെരുമ്പാവൂർ വല്ലം മൈലാച്ചാൽ വയലിൽ കുടുംബാംഗം. മക്കൾ: സനീഷ്, സബിത.