പോത്താനിക്കാട് യുവാവ് മിന്നലേറ്റ് മരിച്ചു.

 

 

പോത്താനിക്കാട്:ഞാറക്കാട് യുവാവ് മിന്നലേറ്റ് മരിച്ചു.കളത്തുങ്കൽ (അകളേൽ)പരേതരായ ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകൻ റോണി (35)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ വീടിന് സമീപമുള്ള തൊഴുത്തിൽ പശുക്കളെ പരിപാലിക്കുന്നതിനിടെയാണ് റോണിക്ക് മിന്നലേറ്റത്.ഉടനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്ക്കാരം പിന്നീട് തെന്നത്തൂർ ഫാത്തിമമാതാ പള്ളിയിൽ.കഴിഞ്ഞ കർഷകദിനത്തിൽ മികച്ച ക്ഷീരകർഷകനായി ആദരിച്ചിരുന്നു.സഹോദരങ്ങൾസോണി,ടോണി,ലോണി.

Back to top button
error: Content is protected !!