വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.അടൂപറമ്പ് കാഞ്ഞിരക്കാട്ട് സിദ്ധീഖിന്റെ മകന്‍ മെഹബിന്‍ (20) ആണ് മരിച്ചത്. കഴിഞ്ഞ 13ന് ഉച്ചകഴിഞ്ഞ് 3.30ഓടെ വളയന്‍ചിറങ്ങരയിലാണ് മെഹബിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മെഹബിന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 6.45 ഓടെ മരിക്കുകയായിരുന്നു. കബറടക്കം വെള്ളിയാഴ്ച 1.30 ന് അടൂപറമ്പ് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മാതാവ:് സബിയ സിദ്ധീഖ്, സഹോദരങ്ങള്‍ ബാദുഷ, സന്‍സി.

 

Back to top button
error: Content is protected !!