കെഎസ്‌യു ആയവന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കെഎസ്‌യു ആയവന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മികവ്’ – നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ആയവന അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ കെഎസ്യു ആയവന മണ്ഡലം പ്രസിഡന്റ് ഷോണ്‍ ജോഷി പതാക ഉയര്‍ത്തി, ഗാന്ധിജിക്കും ഉമ്മന്‍ചാണ്ടിക്കും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്്തു. തുടര്‍ന്ന നടന്ന ക്യാമ്പ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആയവന കൃഷി വികസന ബാങ്ക് പ്രസിഡന്റ് എം.എ മത്തായി മുടകാലിലിനെ എംഎല്‍എ ചടങ്ങില്‍ ആദരിച്ചു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. ഷോണ്‍ ജോഷി അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുല്‍ റഷീദ് ക്ലാസ് നയിച്ചു. 100 ഓളം കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു. കെപിസിസി സെക്രട്ടറി കെ.എം സലീം, ആയവനാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജോഷി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടകോട്ട്, ബ്ലോക്ക് മെമ്പര്‍ മേഴ്സി ജോര്‍ജ്, കെഎസ്‌യുസംസ്ഥാന ഭാരവാഹികളായ ജോസക്കുട്ടി, റംഷാദ്, ജെറിന്‍. സമീര്‍ കോണിക്കല്‍,ജോസ് പാല്ലേകുടി,സീനത്, രമ്യ,റിന്‍സണ്‍,റാണി റെജി,ആഷിഖ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!